JeevanPraman

 ജീവന്‍ പ്രമാണ്‍   

     കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ വിഭാഗങ്ങളില്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ ജീവിച്ചിരിക്കുന്നു എന്ന രേഖ ഡിജിറ്റല്‍ രൂപത്തില്‍ നല്‍കുന്ന സംവിധാനമാണ് ജീവന്‍ പ്രമാണ്‍. ആധാര്‍ കാര്‍ഡ് ലഭിച്ചവര്‍ക്കാണ് ഈ സംവിധാനത്തിലൂടെ ഡിജിറ്റല്‍ രേഖ ലഭിക്കുന്നത്.

     ജീവന്‍ പ്രമാണ്‍ എന്‍റോള്‍മെന്റിന് വേണ്ടി സമീപ പ്രദേശത്തുള്ള അക്ഷയ സെന്ററില്‍ സമീപിക്കാവുന്നതാണ്. ഉപഭോക്താവ് ആധാര്‍ കാര്‍ഡ്,ബാങ്ക് പാസ് ബുക്ക്,പെന്‍ഷന്‍ ഓര്‍ഡര്‍ നമ്പര്‍,മൊബൈല്‍ നമ്പര്‍,ഇ-മെയില്‍ വിലാസം എന്നിവ കരുതേണ്ടതാണ്.

     അക്ഷയ സെന്ററിന് അനുവദിച്ചിട്ടുള്ള സി എസ് ഐഡി ഉപയോഗിച്ചാണ് എന്‍റോ​ള്‍മെന്റ് സൈറ്റിലേക്ക് പ്രവേശിക്കേണ്ടത്. സംരംഭകര്‍ ഒറിജിനല്‍ ഡോക്കുമെന്റുകള്‍ പരിശോധിച്ചു  ഡാറ്റാ എന്‍റി നടത്തിയതിന് ശേഷം പത്ത് വിരലുകളില്‍ ഒന്നിന്റെ വിരളടയാളം രേഖപ്പെടുത്തുക, സേഫ്റ്റ് വേര്‍ രേഖപ്പെടുത്തിയ വിരളടയാളവും ആധാര്‍ സര്‍വ്വറിലെ വിരലടയാളവും ഒന്ന് തന്നെയാണെന്ന് ഉറപ്പ് വരുത്തയതിന് ശേഷം ഉപഭോകതാവിന്റെ ജീവിച്ചിരിക്കുന്നു എന്ന ഡിജിറ്റല്‍ അപേക്ഷ യുടെ പ്രിന്റ് ലഭിക്കുന്നതാണ് മാത്രമല്ല ഉപഭോക്താവിന്റെ മെബൈലിലേക്കും സന്ദേശം വരുന്നതാണ്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയോട് കൂടിയ QSS സ്കാനര്‍ സംവിധാനത്തിലൂടെ പരിശോധിക്കുവാന്‍ സാധിക്കുന്ന സര്‍ട്ടിഫിക്കറ്റ് www.jeevanpraman.gov.in എന്ന വെബ് സൈറ്റിലൂടെ ഡൗണ്‍ ലോഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ്. ഇതിനായി വൈബ് സൈറ്റിലെ Sign in എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പറോ എന്‍റോള്‍മെന്റ് നമ്പറോ കൊടുക്കുക OTP പാസ് വേര്‍ഡ് മൊബൈലിലേക്ക് വരുന്നതാണ് ശരിയായ OTP നമ്പര്‍ കൊടുത്താല്‍ സര്‍ട്ടിഫികറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.




No comments:

Post a Comment