Aaby-Registration 2015-16


ശ്രദ്ധിക്കുക-
     2008 മുതല്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസ്,പഞ്ചായത്ത്,അക്ഷയ കേന്ദ്രം എന്നിവ മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത ഇപ്പോള്‍ നിലവില്‍ അംഗങ്ങളായിട്ടുള്ള കുടുംബങ്ങളും പുതുതായി രജിസ്റ്റര്‍ ചെയ്യണം      കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ ടോള്‍ ഫ്രീ 1800 200 2530

  • അപേക്ഷകന്‍ 18 നും 59 നും ഇടയില്‍ പ്രായമുള്ള കുടുംബനാഥന്‍ / കുടുംബനാഥ 
  • താഴെ കൊടുത്തിരിക്കുന്ന പട്ടികയിലെ വിഭാഗത്തിലുള്ളവര്‍ ഹാജരാക്കേണ്ട രേഖ
Noഅര്‍ഹരായ അംഗങ്ങള്‍ആവശ്യമായ രേഖകള്‍
1ബീഡി തൊഴിലാളികള്‍ക്ഷേമനിധി ബോര്‍ഡ് അംഗ്വത്വ കാര്‍ഡ്
2കരകൗശല വിദഗ്ധ/കൈത്തറി/ഖാദി തൊഴിലാളികൈതൊഴിലാളി/കൈത്തറി/ഖാദി തൊഴിലാളി ക്ഷമനിധി ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന അംഗ്വത്വ കാര്‍ഡ്
3സ്ത്രീ തയ്യല്‍ തൊഴിലാളിതയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന അംഗ്വത്വ കാര്‍ഡ്
4സ്വയം തൊഴില്‍ ചെയ്യന്ന വിഗലാംഗന്‍സാമൂഹ്യ ക്ഷേമ വകുപ്പില്‍നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്
5ഓട്ടോറിക്ഷ/മോട്ടോര്‍ ഡ്രൈവര്‍/തൊഴിലാളിമോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്/ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമ പദ്ധതിയില്‍ നിന്നും ലഭിക്കുന്ന അംഗ്വത്വ കാര്‍ഡ്
6ശൂചീകരണ തൊഴിലാളിപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ സെക്രട്ടറി നല്‍ക്കുന്ന സര്‍ട്ടിഫിക്കറ്റ്
7മരം കയറ്റ/കള്ള് ചെത്ത് തൊഴിലാളികള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന അംഗ്വത്വ കാര്‍ഡ്/പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്
7കൃഷി തൊഴിലാളികൃഷി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന അംഗ്വത്വ കാര്‍ഡ്
8മരം കയറ്റ/കള്ള് ചെത്ത് തൊഴിലാളികള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന അംഗ്വത്വ കാര്‍ഡ്/പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്
9പാവപ്പെട്ട ഗ്രാമീണര്‍പഞ്ചായത്ത് സെക്രട്ടറി നല്‍ക്കുന്ന സര്‍ട്ടിഫിക്കറ്റ് Download
10അംഗനവാടി അധ്യാപകര്‍അംഗ്വത്വ കാര്‍ഡ്
11ചുമട്ടു തൊഴിലാളിചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന അംഗ്വത്വ കാര്‍ഡ്
12തോട്ടം തൊഴിലാളിബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്/ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്
13ഭൂമി കൈവശമില്ലാത്ത ഗ്രാമീണര്‍പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് Download
അംഗത്വത്തിന് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
  1. ഏതു വിഭാഗത്തില്‍പ്പെട്ട കുടുംബമാണെങ്കിലും രജിസ്റ്ററേഷന് റേഷന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
  2. രജിസ്റ്ററേഷന് ആവശ്യമായ രേഖകളുടെ അസ്സലും ഫോട്ടോകോപ്പിയും രജിസ്റ്ററേഷന്‍ കേന്ദ്രത്തില്‍ ഹാജരാക്കേണ്ടതാണ്.
  3. കുടുംബനാഥന്‍ / കുടുംബനാഥ 59 വയസിന് മുകളിലുള്ളവര്‍ കുടുംബത്തിലെ തൊട്ടടുത്ത വരുമാനമാര്‍ഗ്ഗമുള്ള അംഗത്വത്തിന്  അപേക്ഷിക്കാവുന്നതാണ്.
  4. രജിസ്റ്ററേഷന് ആവശ്യമായ എല്ലാ വിവരങ്ങളും വളരെ കൃത്യതയോടെ രേഖപ്പെടുത്തിയില്ലെങ്കില്‍ ആനുകൂല്യം ലഭിക്കുന്നതല്ല.
  5. രജിസ്റ്റര്‍ ചെയ്ത കുടുംബ വിവരങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടു എന്ന് സൂചിപ്പിക്കാനായി രജിസ്റ്ററേഷന്‍ കേന്ദ്രം നല്‍കുന്ന രസീതില്‍ അപേക്ഷകന്‍ ഒപ്പ് രേഖപ്പെടുത്തി രജിസ്റ്ററേഷന്‍ കേന്ദ്രത്തില്‍ കാണിച്ചിരിക്കണം.
  6. അക്ഷയ കേന്ദ്രത്തില്‍ നിന്നും  നല്‍കുന്ന രസീതിന്റ മറുപുറത്ത് രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ Download ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്
  7. രജിസ്റ്ററേഷന്‍ രസീത് സൂക്ഷിച്ചില്ലെങ്കില്‍ പോളിസി സര്‍ട്ടിഫിക്കറ്റോ മറ്റാനുകൂല്യങ്ങളോ ലഭിക്കില്ല എന്ന കാര്യം മറക്കാതിരിക്കുക.
  8. ‌ഈ വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള വിഭാഗങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് വരുമാന പരിധി ബാധകമല്ല. മാസ വരുമാനം രേഖപ്പെടുത്തണമെന്നെയുള്ളൂ.
  9. പോളിസി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ 2015 മുതല്‍ നിലവില്‍ വരും
  10. രജിസ്റ്ററേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ അക്ഷയ കേന്ദ്രത്തില്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്യാന്‍ കൂടുംബത്തിലെ ഒരാള്‍ മാത്രം ആവശ്യമായ രേഖകളുമായി എതിയാല്‍ മതി

ആനുകൂല്യങ്ങള്‍-
  • അംഗങ്ങളുടെ 8 മുതല്‍  12 വരെ ക്ലാസില്‍ പഠിക്കുന്ന (ഐ.ടി.ഐ ഉള്‍പ്പെടെ) പ്രതിവര്‍ഷം 1200/- വീതം സ്കോളര്‍ഷിപ്പ്
  • ഭാഗികമായ അംഗവൈകല്യത്തിന് 37500/- രൂപ സഹായം
  • സ്ഥിരമായ അംഗവൈകല്യത്തിന് 75000/-  രൂപ സഹായം
  • സ്വാഭാവിക മരണം സംഭവിക്കുകയാണെങ്കില്‍ 30000/ - രൂപ സഹായം
  • അപകട മരണത്തന് 75000/- രൂപ സഹായം.

No comments:

Post a Comment