Technical Support Pravasi Welfare

     അക്ഷയ സെന്ററില്‍ http://akshaya.keltron.in എന്ന വെബ് സൈറ്റിലുടെ ലോഗിന്‍ ചെയ്തശേഷം ഉപഭോക്താവിന്റെ മെബര്‍ഷിപ്പ് നമ്പര്‍ കൊടുത്ത്  |Show എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഉപഭോക്താവിന്റെ രജിസ്റ്ററേഷന്‍ ഡീറ്റയില്‍സ് ലഭ്യമാകുന്നതാണ്. താഴെ ഉപഭോക്താവ് വിദേശത്താണോ തിരിച്ച് വന്ന പ്രവാസീയനാണോ എന്ന് കാണിക്കൂകയും അടക്കാനുള്ള തുകയും കാണാവുന്നതാണ്. 

     മെബര്‍ഷിപ്പ് തുക അഡ്വാന്‍സായും അടക്കാവുന്നതാണ്. അടക്കുന്ന തുകയ്ക് അനുസരിച്ച് സര്‍വ്വീസ് ചാര്‍ജ് വിത്യാസപ്പെടുന്നതാണ്. അക്ഷയ സംരംഭകര്‍ അന്ന് വന്ന എല്ലാ പ്രാവസി പേയ്മ ന്റുകളും വെല്‍ഫയര്‍ ബോര്‍ഡിന്റ് അക്കൗണ്ടിലേക്ക് ഇന്റര്‍നെറ്റ് ബാങ്കിങ്ങ് സംവിധാനത്തിലൂടെ ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതാണ് ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ വിവരം (ട്രാന്‍സാക്ഷന്‍ നമ്പര്‍ സഹിതം) വെബ് സൈറ്റില്‍ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്യുക. തൊട്ടടുത്ത ദിവസം തന്നെ സ്റ്റേറ്റ് വേല്‍ഫയര്‍ ഓഫീസ് അവരുടെ അക്കൗണ്ട് പരിശോധിച്ച് തുക ലഭിച്ച് എന്ന് ഉറപ്പ് വരുത്തി അപ്രൂവ് ചെയ്യുന്നതോടെ സേവനം പൂര്‍ത്തിയാകുന്നു.

പ്രവര്‍ത്തനം:-
  1. Received  (അക്ഷയ സെന്ററില്‍ അംശാദായം സ്വീകരിച്ചു)
  2. Transferred (അക്ഷയ സെന്റര്‍ അംശാദായം സംസ്ഥാന ഓഫീസിലേക്ക് അടച്ചു)
  3. Approved (അക്ഷയ സെന്ററി‍ലുടെ അടച്ച അംശാദായം ലഭിച്ചു എന്ന് ഉറപ്പ് വരുത്തി
പല സാങ്കേതിക തകരാറുമൂലം മുകളില്‍ പറഞ്ഞ പ്രവര്‍ത്തനത്തില്‍ പിഴവ് വരുവാന്‍ സാധ്യതയുണ്ട്.
  • ബാങ്കില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്താല്‍ പണം പോവകയും എന്നാല്‍ സ്റ്റേറ്റ് വെല്‍ഫയര്‍ ഓഫീസ് അക്കൗണ്ടില്‍ പണം ലഭിക്കാതിരിക്കുക.( ബാങ്കിങ്ങ് നെറ്റ് വര്‍ക്കില്‍ വരുന്ന പിഴവാണിത് ) ബാങ്കില്‍ നിന്ന് ട്രാന്‍സ്ഫര്‍ ആയ തുക തൊട്ടടുത്ത ദിവസം നിങ്ങളുടെ അക്കൗണ്ടിലേക്ക് വന്നതിന് ശേഷം വീണ്ടും ട്രാന്‍സ്ഫര്‍ ചെയ്യുക. ട്രാന്‍സാക്ഷന്‍ നമ്പര്‍ ജില്ലാ ഓഫീസിനെ അറിയിച്ചുകഴിഞ്ഞാല്‍ സ്റ്റേറ്റ് വൈല്‍ഫര്‍ ഓഫീസുമായി ബന്ധപ്പെട്ട് എഡിറ്റ് ചെയ്യുന്നതാണ്.
  • ട്രാന്‍സ്ഫര്‍ ചെയ്യുന്ന സമയത്ത് ബാങ്ക് ട്രാന്‍സാക്ഷന്‍ നമ്പര്‍ തെറ്റായി പോവുക. ഇങ്ങനെ സംഭവിച്ചു കഴിഞ്ഞാല്‍ ശരിയായ ട്രാന്‍സാക്ഷന്‍ നമ്പര്‍ ജില്ലാ ഓഫീസിനെ അറിയിക്കുക സ്റ്റേറ്റ് വൈല്‍ഫര്‍ ഓഫീസുമായി ബന്ധപ്പെട്ട് എഡിറ്റ് ചെയ്യുന്നതാണ്.


No comments:

Post a Comment